തലസ്ഥാന നഗരിയിലെത്തുന്ന സഞ്ചാരികള്‍ക്കായി തിരുവനന്തപുരം ഡിടിപിസി ‘ബസ് ടൂര്‍’ ഒരുക്കുന്നു. ഫെബ്രുവരി ഒന്ന് മുതല്‍ 23 വരെയാണ് വിവിധ കേന്ദ്രങ്ങളിലേക്ക് ബസ് ടൂര്‍ ഒരുക്കിയിരിക്കുന്നത്.
ഫെബ്രുവരി ഒന്നിന് ത്രിവേണി സംഗമം (പത്മനാഭപുരം കൊട്ടാരം, കന്യാകുമാരി), രണ്ടിന് പൊന്‍മുടി, മീന്‍മുട്ടി ഫോറസ്റ്റ് ട്രയല്‍ (മീന്‍മുട്ടി, മെര്‍ക്കിസ്റ്റണ്‍ തേയില ഫാക്ടറി, പൊന്‍മുടി), എട്ടിന് മങ്കയം, ബ്രൈമൂര്‍ ട്രക്കിംഗ് (മങ്കയം വെള്ളച്ചാട്ടം, ബ്രൈമൂര്‍ പ്ലാന്റേഷന്‍), ഒമ്പതിന് ‘എ ഫുള്‍ മൂണ്‍ ഡേ ഇന്‍ ജഡായു’ (പൗര്‍ണമി രാവില്‍ ജഡായുപ്പാറ സന്ദര്‍ശനം, ഒപ്പം മടവൂര്‍പ്പാറയും), 15 ന് പൊന്‍മുടി, മീന്‍മുട്ടി ഫോറസ്റ്റ് ട്രയല്‍ (മീന്‍മുട്ടി, തേയില ഫാക്ടറി, പൊന്‍മുടി), 16 ന് മങ്കയം, ബ്രൈമൂര്‍ ട്രക്കിംഗ് (മങ്കയം വെള്ളച്ചാട്ടം, ബ്രൈമൂര്‍ പ്ലാന്റേഷന്‍), 22 ന് തെന്മല ‘എ വാക്ക് ടു നേച്ചര്‍’ (പാലരുവി, ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍, അഡ്വെഞ്ചര്‍ സോണ്‍, ഡിയര്‍ പാര്‍ക്ക്, ബോട്ടിംഗ്), 23 ന് ത്രിവേണി സംഗമം (പത്മനാഭപുരം കൊട്ടാരം, കന്യാകുമാരി).
യാത്രയ്ക്ക് താത്പര്യമുള്ളവര്‍ വിശദ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍: 7594949402
Comentários