News © Manorama News
അത്യന്തം അപകടകാരികളായ വൈറസുകൾ പരിശോധിക്കാൻ ഏറ്റവും ഉയർന്ന രാജ്യാന്തര സുരക്ഷാ മാനദണ്ഡമായ ബയോ സേഫ്റ്റി ലെവൽ–4 (ബിഎസ്എൽ–4) സൗകര്യമുള്ള ലാബ് രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി(ആർജിസിബി)യുടെ കീഴിൽ തിരുവനന്തപുരത്ത് ഓഗസ്റ്റിൽ നിർമാണം ആരംഭിക്കും. പദ്ധതിക്കു ഗവേണിങ് കൗൺസിൽ അംഗീകാരം നൽകി. നിർമാണം പൂർത്തിയാകുമ്പോൾ രാജ്യത്തെ മൂന്നാമത്തെ ബിഎസ്എൽ–4 ലാബ് ആണു യാഥാർഥ്യമാകുക.
100കോടി രൂപ ചെലവിലാണ് ആക്കുളത്തെ 20 ഏക്കറിൽ നിർമാണം. 10 ശാസ്ത്രജ്ഞന്മാരാകും ലാബിലുണ്ടാവുക. സിഐഎസ്എഫിനായിരിക്കും സുരക്ഷാ ചുമതല. ആർജിസിബിയിൽ നിലവിൽ ബിഎസ്എൽ–1 ലാബുണ്ട്.
നിലവിൽ പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഭോപാൽ ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലബോറട്ടറി എന്നിവിടങ്ങളിൽ മാത്രമാണു ബിഎസ്എൽ–4 ലാബ് ഉള്ളത്. 100 കോടി രൂപ ചെലവിലാണ് ആക്കുളത്തെ 20 ഏക്കറിൽ നിർമാണം. 10 ശാസ്ത്രജ്ഞന്മാരാകും ലാബിലുണ്ടാവുക. സിഐഎസ്എഫിനായിരിക്കും സുരക്ഷാ ചുമതല. ആർജിസിബിയിൽ നിലവിൽ ബിഎസ്എൽ–1 ലാബുണ്ട്.
നിലവിൽ 54 ലാബുകൾ മാത്രമാണു ലോകമെങ്ങുമുള്ളത്. ഇതിൽ 13 എണ്ണവും യുഎസിലാണ്.
കോവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തിൽ വാക്സിൻ വികസിപ്പിക്കാനുള്ള ഗവേഷണത്തിനും ആർജിസിബി തുടക്കമിട്ടു. തിരുവനന്തപുരം തോന്നയ്ക്കലിൽ വരുന്ന അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ തുടക്കത്തിൽ ബിഎസ്എൽ–3 നിലവാരമുള്ള ലാബായിരിക്കുമുണ്ടാവുക. അതു പിന്നീടു ബിഎസ്എൽ–4 നിലവാരത്തിലേക്ക് ഉയർത്തും.
എന്താണ് ബിഎസ്എൽ–4?
നിപ്പ, എബോള, എച്ച്5എൻ1 ഉൾപ്പെടെയുള്ള മാരകമായ വൈറസുകൾ ബിഎസ്എൽ–4 ലാബിലാണു പരിശോധിക്കുന്നത്. നിലവിൽ 54 ലാബുകൾ മാത്രമാണു ലോകമെങ്ങുമുള്ളത്. ഇതിൽ 13 എണ്ണവും യുഎസിലാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രമേ ഇത്തരം ലാബുകൾ നിർമിക്കാനാകൂ. മുറിക്കുള്ളിലെ വായുപോലും ഫിൽറ്റർ ചെയ്യാതെ വെന്റിലേഷൻ വഴി പുറത്തുവിടില്ല. ഒരു ചതുരശ്ര അടിക്ക് 49,000 രൂപ മുതൽ 85,000 രൂപ ചെലവാകുമെന്നാണു കണക്കാക്കുന്നത്. ഇതിനു പുറമേ ചെലവിന്റെ 10 ശതമാനം ഓരോ വർഷവും അറ്റകുറ്റപ്പണികൾക്കു വേണ്ടിവരും. 10,000 ചതുരശ്ര അടിയുണ്ടാകും തിരുവനന്തപുരത്തെ ലാബ്.
തിരുവനന്തപുരം തോന്നയ്ക്കലിൽ വരുന്ന അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ തുടക്കത്തിൽ ബിഎസ്എൽ–3 നിലവാരമുള്ള ലാബായിരിക്കുമുണ്ടാവുക. അതു പിന്നീടു ബിഎസ്എൽ–4 നിലവാരത്തിലേക്ക് ഉയർത്തും.
Comentarios