ദക്ഷിണ മേഖലയുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തഞ്ചാവൂരിലെ വ്യോമസേനാ താവളത്തിൽ ഇനി ലോകത്തെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിലൊന്നായ സുഖോയ് 30 ഉണ്ടാകും.
തിരുവനന്തപുരം കമാൻഡിന്റെ കീഴിലാണ് തഞ്ചാവൂർ വ്യോമത്താവളം
ആവശ്യമെങ്കിൽ തിരുവനന്തപുരത്തെ വ്യോമസേനാ കേന്ദ്രത്തിലും സുഖോയിയെ ഉൾപ്പെടുത്തുമെന്ന് എയർമാർഷൽ അമിത് തിവാരി പറഞ്ഞു.
പ്രശ്നരഹിത പ്രദേശമെന്നാണ് ദക്ഷിണേന്ത്യ അറിയപ്പെടുന്നതെങ്കിലും മേഖലയ്ക്ക് പ്രാധാന്യം കൂടുന്നത് കണക്കിലെടുത്താണ് സുഖോയ് വിമാനങ്ങളെ ഉൾപ്പെടുത്താൻ തീരുമാനിച്ചത് - എയർമാർഷൽ അമിത് തിവാരി
തലസ്ഥാനത്തെ വ്യോമസേനാ ബേസ് വിപുലീകരിക്കാനുള്ള ആലോചനകൾ നടക്കുകയാണ്. ഇതിനായി സ്ഥലമേറ്റെടുക്കൽ അടക്കമുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. നാല് വർഷത്തിനുള്ളിൽ വിപുലീകരണം പൂർത്തിയാകും. വ്യോമസേനയുടെ നേതൃത്വത്തിൽ ഒരു കര-വ്യോമ ഫയറിംഗ് റേഞ്ച്, തഞ്ചാവൂർ കടലിന് മുകളിലൂടെ യുദ്ധവിമാനങ്ങളുടെ പരിശീലനപ്പറക്കൽ എന്നിവയും ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശംഖുംമുഖത്ത് നിന്ന് ഓപ്പറേറ്റ് ചെയ്യാം
ശംഖുംമുഖം വ്യോമത്താവളത്തിൽ നിന്ന് സുഖോയ് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യാനാവും. തിരുവനന്തപുരം കമാൻഡിന്റെ കീഴിലാണ് തഞ്ചാവൂർ വ്യോമത്താവളം. ഒരു കമാൻഡിന് കീഴിലുള്ള യുദ്ധവിമാനങ്ങളൊന്നും ഒരേ സ്ഥലത്ത് സൂക്ഷിക്കാറില്ല.
Comments